Kerala News

എന്‍.സി.പിയില്‍ ചേര്‍ന്ന് ലതികാ സുഭാഷ്

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് എന്‍.സി.പിയില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവെച്ചത് വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു ലതികാ സുഭാഷ് എന്‍.സി.പിയില്‍ ചേര്‍ന്നുവെന്ന് പ്രഖ്യാപിച്ചത്.

എന്‍.സി.പി കര്‍മ്മമണ്ഡലമായി തെരഞ്ഞെടുത്തു. രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടി നടത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ലതികാ സുഭാഷ് പറഞ്ഞു.കോണ്‍ഗ്രസില്‍ ആത്മാര്‍ത്ഥമായാണ് പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഇരകളാകുന്നത് സ്ത്രീകളാണെന്നും ലതികാ സുഭാഷ് പറഞ്ഞു.എന്‍.സി.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ പി. സി ചാക്കോയുമായി ലതികാ സുഭാഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ പാരമ്പര്യത്തില്‍ നിന്ന് വന്ന വ്യക്തി എന്ന നിലയില്‍ എന്‍.സി.പിയില്‍ ചേരാനുള്ള ആലോചനകളുണ്ട്. വളരെ വൈകാതെ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കും,’ എന്നായിരുന്നു ലതികാ സുഭാഷ് നേരത്തെ പറഞ്ഞിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!