പിണറായി മന്ത്രിസഭയിൽ പി.ടി.എ റഹീം മന്ത്രിയാകുമോ?
ചരിത്ര വിജയത്തിൽ രണ്ടാമതും അങ്കത്തട്ടിലേറിയ പിണറായി മന്ത്രിസഭയിൽ ഇത്തവണ കെ കെ ഷൈലജ യൊഴികെ മറ്റുള്ളവരെല്ലാം പുതുമുഖങ്ങളെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. ഈ സഭയിൽ ഹാട്രിക് വിജയത്തോടെ തിളക്കമാർന്ന ജയം സ്വന്തമാക്കിയ കുന്ദമംഗലം നിയോജക മണ്ഡലത്തിലെ നിയുക്ത എം.എൽ.എ അഡ്വ പി.ടി എ റഹീമന് സാധ്യതയുണ്ടോ എന്ന ചോദ്യചിഹ്നത്തിലാണ് ഇപ്പോൾ. എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച റഹീം 85,138 വോട്ടും യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ദിനേശ് പെരുമണ്ണ 74,826 വോട്ടും നേടി. ബി.ജെ.പി സ്ഥാനാർഥി വി.കെ. സജീവൻ 27,672 വോട്ടാണ് നേടിയത്.10,276 വോട്ടിനാണ് റഹീം ഹാട്രിക് ജയം സ്വന്തമാക്കിയത്.മുസ്ലിം ലീഗിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തിൽ റഹീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.2001ലും 2006ലും മുസ്ലിം ലീഗിൻെറ യു.സി. രാമൻ ജയിച്ച മണ്ഡലം 2011 മുതലാണ് പി.ടി.എ. റഹീം കൈയടക്കിത്തുടങ്ങിയത്. യു.സി. രാമനെ 3267 വോട്ടിനും സിദ്ദീഖിനെ 11,205 വോട്ടിനുമാണ് തോൽപിച്ചത്.
27 വർഷം എല്‍ഡിഎഫിനൊപ്പം നിന്നതിനുള്ള അർഹമായ അംഗീകാരമായിരുന്നു ഐ എൻ എലിൻ്റെ അഹമ്മദ് ദേവർ കോവിലിൻ്റെ മന്ത്രി സ്ഥാനം അതേ രീതിയിലെ പുതുമുഖ പരീക്ഷണം റഹീമിലെത്തുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. ഒരു പക്ഷെ മന്ത്രി സ്ഥാനത്തേക്ക് പി.ടി.എ റഹീമിനെ പരിഗണിക്കുകയാണെങ്കിൽ മുസ്ലീം ലീഗിന് കനത്ത പ്രഹരമാണിത്. ഏതുവിധേനയും തോൽപ്പിക്കാനുള്ള രീതിയിലാണ് തിരഞ്ഞെടുപ്പ് സമയത്തെ സ്ഥാനാർത്ഥിയെ പോലും ലീഗ് തീരുമാനിച്ചിരുന്നത്. അത് ലീഗിനേറ്റ വമ്പൻ തിരിച്ചടി തന്നെയായിരുന്നു.

