National News

ഡൽഹിയിൽ വിവിധ ജില്ലകളിൽ ഒാക്സിജൻ കോൺസെൻട്രേറ്റർ ബാങ്കിന് തുടക്കം കുറിച്ച് കെജ് രിവാൾ സർക്കാർ

ഒാക്സിജൻ ക്ഷാമം രൂക്ഷമായ ഡൽഹിയിലെ വിവിധ ജില്ലകളിൽ ഒാക്സിജൻ കോൺസെൻട്രേറ്റർ ബാങ്കിന് (ഒ.സി.ബി) തുടക്കം കുറിച്ച് കെജ് രിവാൾ സർക്കാർ. എല്ലാ ജില്ലകളിലും 200 വീതം ഒാക്സിജൻ കോൺസെൻട്രേറ്ററുകൾ ഉൾപ്പെടുന്ന ബാങ്കുകൾ സ്ഥാപിക്കും. ഒല ഫൗണ്ടേഷനും ഗീവ് ഇന്ത്യയും എന്നിവയാണ് ഡൽഹി സർക്കാറിന്‍റെ പുതിയ പദ്ധതിയോട് സഹകരിക്കുന്നത്.

വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ അടക്കമുള്ളവർക്ക് രണ്ടു മണിക്കൂറിനുള്ളിൽ ഒാക്സിജൻ കോൺസെൻട്രേറ്റർ എത്തിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കോൺസെൻട്രേറ്ററുമായി വീട്ടിലെത്തുന്ന ഒ.സി.ബി സംഘത്തോടൊപ്പം ഉപയോഗിക്കേണ്ട വിധം പഠിപ്പിക്കാൻ ഒരു ടെക്നിക്കൽ സ്റ്റാഫും ഉണ്ടാകും.

കൂടാതെ, ഡോക്ടർമാരുടെ സംഘം രോഗിയുടെ ആരോഗ്യനില പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റണമോ എന്ന് തീരുമാനിക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6500 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ 1000 ഐ.സി.യു കിടക്കകൾ കൂടി തയാറാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!