Kerala

കാന്‍സറിനോട് പൊരുതിയ നന്ദു മഹാദേവ ഒടുവില്‍ മരണത്തിന് കീഴടങ്ങി

കാന്‍സറിനോട് പൊരുതിയ നന്ദു മഹാദേവ ഒടുവില്‍ മരണത്തിന് കീഴടങ്ങി

മലയാളികളെ മുഴുവന്‍ പ്രത്യാശകളാല്‍ നിറച്ച, പൊരുതാന്‍ ശക്തി പകര്‍ന്ന നന്ദു മഹാദേവ ഒടുവില്‍ മരണത്തിന് കീഴടങ്ങി. 27 വയസ്സായിരുന്നു. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരണം. കാന്‍സറിനോട് ജീവിതകാലം മുഴുവന്‍ പൊരുതിയ നന്ദുവും അമ്മയും ലക്ഷകണക്കിന് ആളുകള്‍ക്ക് വലിയൊരു പോരാട്ടവീര്യമാണ് പകര്‍ന്നു നല്‍കിയത്. ശരീരത്തെയും ജീവിതത്തെയും കാര്‍ന്ന് തിന്നുന്ന കാന്‍സര്‍ എന്ന മഹാമാരിയെ ചിരിച്ചു കൊണ്ട് നേരിട്ട പോരാളിയായിരുന്നു നന്ദു.

പല അവയവങ്ങളില്‍ കാന്‍സര്‍ വന്നെങ്കിലും ഓരോ തവണ പോരാടി ജീവിതത്തിലേക്ക് പുഞ്ചിരിയോടെയാണ് നന്ദു തിരികെ എത്തിയത്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു ഈ ചെറുപ്പക്കാരന്‍. 2021 ഫെബ്രുവരിയായപ്പോഴാണ് കരളിന് കാന്‍സര്‍ ബാധിച്ചത്. ഇനി ഒന്നും ചെയ്യാനില്ല എന്ന് നന്ദു തന്നെ പങ്ക് വച്ചിരുന്നു. എന്നാല്‍ അവസാന ഘട്ടമായി എന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും നന്ദു നേരെ കൂട്ടുകാരോടൊപ്പം ഗോവയിലേക്ക് ആണ് പോയത്. തീവ്രമായ വേദന അമര്‍ത്താന്‍ ഓരോ രണ്ട് മണിക്കൂറിലും വേദനസംഹാരി കഴിച്ചാണ് നന്ദു ലോകത്തിന് മുമ്പില്‍ ചിരിച്ചത്.

തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ് നന്ദു. അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. ശ്വാസകോശത്തിലും കാലിലും ഒക്കെ കാന്‍സര്‍ ബാധിച്ച നന്ദു ഒറ്റ കാലുമായും ഒരു ശ്വാസകോശവുമായാണ് ജീവിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!