ജില്ലയിൽ നാളെ (ശനി) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകൾക്ക് ഭീഷണിയായുള്ള മരങ്ങൾ വെട്ടിമാറ്റാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അടിയന്തര നിർദ്ദേശം.
കലക്ടറേറ്റിൽ ചേർന്ന ദുരന്തനിവാരണ സമിതി യോഗം.
മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ , എ.കെനിയുക്ത എം.എൽ.എ കാനത്തിൽ ജമീല എന്നിവർ പങ്കെടുത്തു.
കടൽ ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ച് കടലിൽ പോകുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും.

