
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ആസാമിലും പോണ്ടിച്ചേരിയിലും തേരോട്ടം കുറിച്ച് ബി.ജെ.പി മുന്നിൽ. ബംഗാളിൽ മമത ബാനർജിയുടെ തൃണമൂലിനാണ് നേരിയ മേൽക്കൈ. തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിന് നേട്ടം.
ബി.ജെ.പി വിജയം പ്രവചിക്കപ്പെട്ട അസമിൽ ആദ്യ സൂചനകളിൽ തകർപ്പൻ കുതിപ്പുമായി ബി.ജെ.പി അധികാരം നിലനിർത്തുമെന്ന് തുടക്കത്തിലേ ഉറപ്പാക്കുന്നിടത്താണ് കാര്യങ്ങൾ. 19 ഇടത്താണ് ബി.ജെ.പി മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് സഖ്യം 6 സീറ്റിൽ മുന്നിൽനിൽക്കുന്നു. മറ്റുള്ളവർക്ക് ഒരു സീറ്റിൽ ലീഡുണ്ട്.
തമിഴ്നാട്ടിൽ ഡി.എം.കെ അധികാരം പിടിക്കുമെന്ന പ്രവചനങ്ങളെ സാധൂകരിക്കുന്നതാണ് ആദ്യ സൂചനകൾ. തൂത്തുവാരില്ലെങ്കിലും തുടക്കം മുതൽ മുന്നിലുള്ള ഡി.എം.കെ 50 ഇടത്ത് മുന്നിൽനിൽക്കുന്നു. എ.ഡി.എം.കെ സഖ്യം 34 ഇടത്ത് മുന്നിൽ നിൽക്കുന്നു. എ.എം.എം.കെക്ക് ഒരു സീറ്റിൽ ലീഡുണ്ട്.
പോണ്ടിച്ചേരിയിൽ ബി.ജെ.പി സഖ്യം നാലു സീറ്റുകളുമായി മുന്നിലാണ്. കോൺഗ്രസ് സഖ്യത്തിന് ഒരിടത്താണ് മേൽക്കൈ.

