National News

ഒരു നല്ല മനുഷ്യനാണെന്നും, സന്യാസിയാണെന്നും, നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് ആഞ്ഞൊരു അടി കിട്ടും; യോഗിക്കെതിരെ സിദ്ധാർഥ്

സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന്​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്​ വലിയ ചർച്ചയായി മാറിയിരുന്നു. രാഷ്​ട്രീയ നേതാക്കളടക്കമുള്ള പ്രമുഖർ യു.പിയിലെ കോവിഡ്​ സാഹചര്യത്തെ കുറിച്ചും ഓക്‌സിജന്‍ ദൗർലഭ്യത്തെ കുറിച്ചും തെളിവ്​ സഹിതം നിരന്തരം പരാതികൾ ഉന്നയിക്കുന്നത്​ യോഗിയും കൂട്ടരും കണ്ടില്ലെന്ന്​ നടിക്കുന്ന മട്ടാണ്​. അതിനിടെയാണ്​ ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്ന് പറഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

എന്നാൽ, യോഗിയുടെ വിചിത്രമായ പ്രഖ്യാപനത്തിന് ട്വിറ്ററിലൂടെ​ രൂക്ഷമായ മറുപടി നൽകിയിരിക്കുകയാണ്​ പ്രശസ്​ത നടൻ സിദ്ധാർഥ്​. ഒരു നല്ല മനുഷ്യനാണെന്നും, സന്യാസിയാണെന്നും, നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് ആഞ്ഞൊരു അടി കിട്ടും”എന്നാണ് യോഗിയുടെ ചിത്രമുള്ള വാർത്ത പങ്കുവെച്ചുകൊണ്ട്​ താരം ട്വീറ്റ് ചെയ്​തത്​. ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് കള്ളം പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന യോഗിയുടെ വാര്‍ത്തയായിരുന്നു സിദ്ധാർഥ്​ പങ്കുവച്ചത്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!