information News

അറിയിപ്പുകൾ

റേഷന്‍ : എല്ലാ അപേക്ഷകളും ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം

കോവിഡ് വ്യാപനമുള്ളതിനാല്‍ ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ വടകര സപ്ലൈ ഓഫീസില്‍ അപേക്ഷകള്‍ നേരില്‍ സ്വീകരിക്കുന്നതല്ലെന്ന് വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. എല്ലാ അപേക്ഷകളും ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. നേരത്തെ നിശ്ചയിച്ച എല്ലാ കൂടിക്കാഴ്ചകളും ( അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ക്ക് നോട്ടിസ് ലഭിച്ചതടക്കം) മുന്‍ഗണനാ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കലും ഇതിന്‍മേലുള്ള നേര്‍ വിചാരണയും നിലവിലെ കോവിഡ് വ്യാപന സാധ്യത മാറിയശേഷമേ നടത്തുകയുള്ളു.
പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഇനിയൊരറിയിപ്പിനു് ശേഷംമേ ഉണ്ടാവൂ. കാര്‍ഡുടമകള്‍ക്ക് ഇ-പോസ് മെഷിനില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമായെങ്കില്‍ റേഷന്‍കാര്‍ഡ് കിട്ടുന്നതുവരെ റേഷന്‍ കടയില്‍ കാര്‍ഡ് നമ്പര്‍ കാണിച്ച് സാധനങ്ങള്‍ വാങ്ങിക്കാവുന്നതാണ്

ഗ്രാന്‍ഡിന് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ സൈക്കോ-സോഷ്യല്‍ സ്ഥാപനങ്ങള്‍( സൈക്കോ-സോഷ്യല്‍ റീ ഹാബിലിറ്റേഷന്‍ ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് കെയര്‍ഹോം ഫോര്‍ മെന്റലി ഇല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്)ക്ക് 2021-22 വര്‍ഷത്തെ ഗ്രാന്‍ഡ് അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിതഫോര്‍മാറ്റില്‍ തയ്യാറാക്കിയ അപേക്ഷയുടെ രണ്ട് പകര്‍പ്പ് ജില്ലാ സാമൂഹികനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, 673020 എന്ന വിലാസത്തില്‍ മെയ് 30-നകം ലഭിക്കണം.

അതിഥിത്തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ അതിഥി ത്തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി് ജില്ലാ ലേബര്‍ ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റും പ്രവര്‍ത്തനമാരംഭിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
നമ്പര്‍ : 0495 2370538, 8547656276

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയില്‍ റൂറല്‍ ഡെവലപ്മെന്റ് വകുപ്പില്‍ വി.ഇ.ഒ ഗ്രേഡ് II (കാറ്റഗറി നം. 276/18) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

റേഷന്‍ കാര്‍ഡ്: നടപടികള്‍ നിര്‍ത്തിവെച്ചു

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പൊതുജനങ്ങള്‍ക്ക് സപ്ലൈ ഓഫീസിലേക്കുളള പ്രവേശനം നിരോധിച്ചു. റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ നടപടികളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സപ്ലൈ ഓഫീസര്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!