National News

വില കുറഞ്ഞ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്; മോദിക്കെതിരെ വിമർശനവുമായി രാജ് താക്കറെ

ഭയാനകമായ അളവിൽ കോവിഡ്​ വ്യാപിക്കുന്നതിനിടെ പ്രധാനമന്ത്രി മോദിക്കെതിരെ വിമർശനവുമായി മഹാരാഷ്​ട്ര നവ നിർമാൺ സേന പ്രസിഡന്‍റ്​ രാജ്​ താക്കറെ. രാജ്യം കോവിഡിന്‍റെ പിടിയിലമരുകയാണെന്നും വില കുറഞ്ഞ രാഷ്​ട്രീയം കളിക്കാനുള്ള സമയമല്ല ​ഇതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്​ ചികിത്സക്കായി ഉപയോഗിക്കുന്ന റെംഡിസിവിറിന്‍റെ വിതരണം നിയന്ത്രിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മഹാരാഷ്​ട്രയിൽ അമർഷം പുകയുന്നതിനിടെയാണ്​ രാജ്​ താക്കറെയുടെ വിമർശനം.

രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ നിലച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.’എന്തുകൊണ്ടാണ്​ കേന്ദ്രം റെംഡിസിവിർ വിതരണം നിയന്ത്രിക്കുന്നതെന്ന്​ എനിക്ക്​ മനസിലാകുന്നില്ല. ശരിയായ ചികിത്സ ലഭ്യമാക്കാൻ സംസ്​ഥാന സർക്കാറും പ്രാദേശിക അധികാരികളും പ്രയത്​നിക്കുന്നുണ്ട്​. അതിനിടയിൽ മരുന്നുകളുടെ ലഭ്യത കേന്ദ്ര സർക്കാർ തടയുന്നതെന്തിനാണ്​’ -രാജ്​ താക്കറെ ചോദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!