Kerala News

പിണറായി വിജയനും സർക്കാറിനുംമെതിരെ അയ്യപ്പ കോപവും, ജനങ്ങളുടെ കോപവും ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല

യു.ഡി.എഫ്​ ഐതിഹാസികമായ വിജയം നേടാൻ പോകുമെന്ന്​​ ര​േമശ്​ ചെന്നിത്തല. കുടുംബസമേതം വോട്ട്​ ചെയ്​ത ശേഷം മാധ്യമങ്ങളോട്​ പ്രതികരിക്കുയായിരുന്നു അദ്ദേഹം.

യു.ഡി.എഫ്​ തിരിച്ച്​ വരണമെന്ന്​ ജനങ്ങൾ ആ​ഗ്രഹിക്കുന്നു. ഐതിഹാസിക വിജയം യു.ഡി.എഫ്​ നേടും ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കും. എൽ.ഡി.എഫ്​ സർക്കാറിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ്​ ഇപ്പോൾ നടക്കുന്നത്​. തെരഞ്ഞെടുപ്പ്​ ഫലം വരു​േമ്പാൾ എൽ.ഡി.എഫ്​ കടപുഴകും, ബി.ജെ.പിയുടെ അഡ്രസുണ്ടാകില്ല.

ഈ സർക്കാറിനെ താഴെയിറക്കാനുള്ള ജനങ്ങളുടെ അവസരമാണിത്​. ​ഏകാധിപത്യത്തിനും സേചാധിപത്യത്തിനുമെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണിത്​. ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കും. ഞങ്ങൾ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. കേരള ജനത ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊള്ളയും അഴിമതിയും നടത്തിയ ഈ ദുർഭരണം ജനങ്ങൾക്ക്​ മടുത്തു.

നിരീശ്വരവാദിയായ പിണറായി വിജയൻ അയ്യപ്പന്‍റെ കാല്​പിടിക്കുകയാണെന്ന്​ രമേശ്​ ചെന്നിത്തല പറഞ്ഞു. അയ്യപ്പനും ദേവഗണങ്ങളും സർക്കാറിനൊപ്പമാണെന്ന്​ ​പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പ ഭക്തൻമാരുടെ വികാരങ്ങളെ ചവിട്ടിമെതിച്ച ഒരു മുഖ്യമന്ത്രിയോട്​ അയ്യപ്പനും പൊറുക്കില്ല, അയ്യപ്പ വിശ്വാസികളും പൊറുക്കില്ല. ശബരിമലയുടെ പരി​ശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രിയാണിത്​. തീർച്ചയായും അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവും പിണറായി വിജയനും സർക്കാറി​നുമെതിരെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!