രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ്-19 കേസുകള്‍. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ചത്. ഇതോടെ ഇതുവരെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ 1,25,89,067 ആയി.478 മരണം റിപ്പോര്‍ട്ട് ചെയ്ത
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. ഇതുവരേയും 29 ലക്ഷം പേരിലാണ് രോഗം ബാധിച്ചത്. ഞായറാഴ്ച്ച മാത്രം ഇവിടെ 57,074 പേര്‍ക്ക് രോഗം ബാധിച്ചു. മഹാരാഷ്ട്രയിലെ മുംബൈയിലാണ് രോഗികള്‍ താരതമ്യേന കൂടുതല്‍. ഞായറാഴ്ച്ച ഇവിടെ 11,163 പേര്‍ക്ക് കൊവിഡ് പോസിറ്റീവാണ്.ഇന്ത്യയിലെ രോഗബാധിതരില്‍ 7,41,830 നേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,16,82,136 പേര് രോഗമുക്തി നേടിയപ്പോള്‍ 1,65,101 പേര്‍ക്ക് കൊവിഡ് മൂലം ജീവന് നഷ്ടപ്പെട്ടു. രാജ്യത്ത് ഇതുവരേയും 7,91,05,163 പേരാണ് കൊവിഡ് വാക്സിന് സ്വീകരിച്ചത്.
കൊവിഡ് കേസുകള്‍ രണ്ടാമതും ഉയരുന്ന സാഹചര്യത്തില്‍ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ ഉന്നത തല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം ഞായറാഴ്ച്ച നടന്നിരുന്നു.

