Kerala News

ജോസ് കെ മാണിയുടെ ലവ് ജിഹാദ് പരാമർശം ;അഭിപ്രായം വ്യക്തിപരം എൽ.ഡി.എഫിനെ ബാധിക്കില്ലെന്ന് കാനം

ജോസ് കെ മാണിയുടെ ലൗ ജിഹാദ് വിഷയത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് പറഞ്ഞത് എല്‍.ഡി.എഫിന്‍റെ അഭിപ്രായമല്ല എന്ന് അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ് പറയാത്ത വിഷയം ആരും ഉയർത്തേണ്ട. മത മൗലികവാദികളുടെ അഭിപ്രായമാണ് ലൗ ജിഹാദ് എന്ന് എല്ലാവർക്കും അറിയാമെന്നും കാനം പറഞ്ഞു. എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. ഘടകകക്ഷികൾ ചർച്ചയാക്കേണ്ടത് പ്രകടനപത്രികയാണ്. ജോസ് കെ. മാണി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇത് എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും കാനം പറഞ്ഞു.

ലവ് ജിഹാദ് സംബന്ധിച്ച് ജോസ് കെ മാണിയോട് തന്നെ ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെയും പ്രതികരണം. ജോസ് കെ മാണിയുടെ പ്രതികരണം തന്‍റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ പറഞ്ഞത് താന്‍ കേട്ടിട്ടില്ല. അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നായിരുന്നു ഒരു ചാനല്‍ പരിപാടിയില്‍ ജോസ് കെ.മാണി പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!