National News

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധനയും തെര്‍മല്‍ സ്‌ക്രീനിങ്ങും കര്‍ശനമാക്കി കര്‍ണാടക

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അടക്കം കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും തെര്‍മല്‍ സ്‌ക്രീനിങ്ങും കര്‍ശനമാക്കി കര്‍ണാടക. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്നാണിത്. കേരളത്തിനു പുറമേ മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലെ യാത്രക്കാരുടെ പരിശോധനയാണ് കര്‍ശനമാക്കിയിരിക്കുന്നത്

സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവരുടെ സ്രവ സാംപിളുകള്‍ ശേഖരിക്കാന്‍ ഇവിടങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ട്രെയിന്‍, വിമാന, ബസ് യാത്രികര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ഏപ്രില്‍ 1 മുതല്‍ ബെംഗളൂരുവിലേക്കു വരുന്ന മറ്റു സംസ്ഥാനങ്ങളിലെ യാത്രികര്‍ക്കും ഇതു ബാധകമായിരിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍ പറഞ്ഞു. കര്‍ണാടക- കേരള അതിര്‍ത്തിയിലെ മൂലെഹോളെ, കുട്ട, ബാവലി, മാക്കൂട്ടം, തലപ്പാടി, തമിഴ്‌നാട് അതിര്‍ത്തിയിലെ അത്തിബെല്ലെ ചെക്‌പോസ്റ്റുകളിലാണ് സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവരില്‍ ഉള്‍പ്പെടെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!