തിരുവനന്തപുരത്ത് യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിച്ച് പൊളളലേറ്റ വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ പന്ത്രണ്ടുകാരൻ ശിവനാരായണനാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് തീ ഉപയോഗിച്ച് മുടി മുറിക്കുന്ന യൂട്യൂബ് ദൃശ്യങ്ങൾ കുട്ടി അനുകരിക്കാൻ ശ്രമിച്ചത്. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ തലയിലൊഴിച്ച് തീ കൊളുത്തി മുടി മുറിക്കാനിരുന്നു ശ്രമം. ആ സമയം കുട്ടിയുടെ ജേഷ്ഠനും അമ്മൂമ്മയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ . ജേഷ്ഠൻ വീടിന്റെ പുറത്തു നിന്ന് കളിക്കുകയും അമ്മൂമ്മ കുളിക്കാനും പോയതായിരുന്നു. അത് കൊണ്ട് അവർ കുട്ടിയുടെ പരീക്ഷണം കണ്ടില്ല
കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

