National News

കോവിഡ് വ്യാപനം കൂടുന്നു; 24 മണിക്കൂറിനിടെ 35,871കോവിഡ് കേസുകൾ; 172 മരണം

രാജ്യത്ത്​ 24 മണിക്കൂറിനിടെ റിപ്പോർട്ട്​ ചെയ്​തത്​ 35,871 കോവിഡ്​ കേസുകൾ. 172 മരണവും സ്​ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഡിസംബറിന്​ ശേഷം ആദ്യമായാണ്​ ഇത്രയധികം പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​. 17,741 പേരാണ്​ 24 മണിക്കൂറിനിടെ കോവിഡിൽനിന്ന്​ മുക്തി നേടിയത്​. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,10,63,025 ആയി ഉയർന്നു. 1,14,74,605 ആണ്​​ ഇതുവരെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം. നിലവിൽ ചികിത്സയിലുള്ളത്​ 2,52,364 പേരും.

1,59,216 പേർക്ക്​ കോവിഡ്​ മൂലം ജീവൻ നഷ്​ടപ്പെട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ്​ വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. കോവിഡ്​ വ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ്​ യോഗത്തിൽ ഉയർന്ന ആവശ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!