വാളയാറിലെ അമ്മ നീതിയാത്ര നിറുത്തി ധർമടത്ത് സ്ഥാനാർഥിയായി മത്സരിക്കുന്നു.തൃശൂരിൽ വാർത്താ സമ്മേളനത്തിലാണ് അവർ പ്രഖ്യാപനം നടത്തിയത്. മക്കൾക്ക് നീതി കിട്ടാൻ വേണ്ടിയും എല്ലാ അമ്മമാർക്കും വേണ്ടിയാണ് താൻ മത്സരിക്കുന്നത് എന്നവർ പറഞ്ഞു.
സർക്കാറിന്‍റെയും അധികാരികളുടെയും കാലു പിടിച്ചിട്ടും മക്കൾക്ക് നീതി കിട്ടിയിട്ടില്ല. സമരം, നിറുത്തിവെച്ച് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.തുടർ ഭരണമായാലും മറു ഭരണമായാലും നീതിക്കുവേണ്ടിയുള്ള സമരം തുടരുമെന്നും പറഞ്ഞു.
നീതിയെ പറ്റി മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കാൻ വേണ്ടിയാണ് ധർമടത്ത് തന്നെ മത്സരിക്കുന്നത്. നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ ഇല്ല. എന്നാൽ സംഘപരിവാർ ഒഴിച്ച് ബാക്കി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ സ്വീകരിക്കും.

