National News

അഭയ കേസ് പോലെ വാളയാർ കേസിൽ നീതി വെച്ച് താമസിപ്പിക്കരുത് ; അട്ടിമറിയുണ്ടായാൽ വീണ്ടും കോടതിയിൽ പോകും ; വാളയാർ ‘അമ്മ

  • 1st April 2021
  • 0 Comments

വാളയാർ കേസ് സിബിഐ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ. അഭയ കേസ് പോലെ വാളയാർ കേസിൽ നീതി വെച്ച് താമസിപ്പിക്കരുതെന്നും, അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയുണ്ടായാൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. വാളയാറിലെ സഹോദിരമാരുടെ മരണത്തിൽ നാല് പ്രതികള്‍ക്കെതിരെ രണ്ട് എഫ്ഐആറുകളാണ് പാലക്കാട് പോക്സോ കോടതിയിൽ സിബിഐ സമ‍ർപ്പിച്ചത്. ബലാത്സംഗം, വീട്ടിൽ അതിക്രമിച്ചു കയറൽ, ആത്മഹത്യ പ്രേരണ, പോക്സോ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസ്. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട വാളായർ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം […]

Kerala News

വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

  • 18th March 2021
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ട്രേറ്റിലെത്തിയാണ് പത്രിക സമർപ്പിക്കുന്നത്. വാളയാർ പെൺകുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണയ്ക്കില്ലെന്നാണ് വിവരം. മക്കൾക്ക് നീതി തേടി സംസ്ഥാനത്തുടനീളം നടത്തുന്ന യാത്ര തൃശൂരെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം അമ്മ വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി മത്സരിക്കാൻ സമരസമിതിയുമായി ചേർന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അമ്മ വ്യക്തമാക്കിയിരുന്നു.

Kerala News

വാളയാറിലെ ‘അമ്മ ധർമടത്ത് സ്ഥാനാർഥിയായി മത്സരിക്കുന്നു

  • 16th March 2021
  • 0 Comments

വാളയാറിലെ അമ്മ നീതിയാത്ര നിറുത്തി ധർമടത്ത് സ്ഥാനാർഥിയായി മത്സരിക്കുന്നു.തൃശൂരിൽ വാർത്താ സമ്മേളനത്തിലാണ്​ അവർ പ്രഖ്യാപനം നടത്തിയത്​. മക്കൾക്ക് നീതി കിട്ടാൻ വേണ്ടിയും എല്ലാ അമ്മമാർക്കും വേണ്ടിയാണ്​ താൻ മത്സരിക്കുന്നത്​ എന്നവർ പറഞ്ഞു. സർക്കാറിന്‍റെയും അധികാരികളുടെയും കാലു പിടിച്ചിട്ടും മക്കൾക്ക്​ നീതി കിട്ടിയിട്ടില്ല. സമരം, നിറുത്തിവെച്ച്​ ഇന്ന്​ നാമനിർദേശ ​പത്രിക സമർപ്പിക്കും.തുടർ ഭരണമായാലും മറു ഭരണമായാലും നീതിക്കുവേണ്ടിയുള്ള സമരം തുടര​ുമെന്നും പറഞ്ഞു. നീതിയെ പറ്റി മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കാൻ വേണ്ടിയാണ്​ ധർമടത്ത്​ തന്നെ മത്സരിക്കുന്നത്​. നിലവിൽ ഒരു രാഷ്ട്രീയ […]

error: Protected Content !!