
നിയമസഭ തിരഞ്ഞെടുപ്പിൽ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന അഡ്വ.വി കെ സജീവൻ കുന്ദമംഗലത്ത് റോഡ് ഷോ നടത്തി.കുന്ദമംഗലം ഐ ഐ എം പരിസരത്ത് നിന്നും ആരംഭിച്ച യാത്ര ബസ്സ്റ്റാന്റ് പരിസരത്താണ് അവസാനിച്ചത്.റോഡ് ഷോയിൽ ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ,സംസ്ഥാന കൗൺസിൽ അംഗം പി ഹരിദാസൻ,ശശിധരൻ അയനിക്കാട്,കെ ടി വത്സരാജൻ,നിത്യാനന്ദൻ,പി മഞ്ജുനാഥ്,കെ സി രാജൻ,മെമ്പർ ലിജിന ,ബാബു കുറ്റിക്കാട്ടൂർ,എന്നിവർ പങ്കെടുത്തു.
ഭാരതീയ ജനതാ പാർട്ടിയുടെ കോഴിക്കോട് ജില്ലാ അദ്ധ്യക്ഷനായി കഴിഞ്ഞ ഒരു വർഷംകൊണ്ട് ശ്രദ്ധേയനാണ് അഡ്വ.വി.കെ.സജീവൻ. ബിജപിക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുളളതും, കഴിഞ്ഞ രണ്ട് തവണ സി.കെ.പത്മനാഭൻ മത്സരിക്കുകയും ചെയ്ത കുന്ദമംഗലം .സംസ്ഥാനത്ത് ബിജെപി ശ്രദ്ധയൂന്നുന്ന മണ്ഡലങ്ങളിലൊന്നാണ്. എബിവിപിയുടെ യൂനിറ്റ് സെക്രട്ടറി മുതൽ സംസ്ഥാന സമിതി അംഗം വരെയുള്ള ചുമതലകൾ വഹിച്ചു. യുവമോർച്ച മേപ്പയൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു. 1997 -99 കാലയളവിൽ കൊച്ചി എളമക്കരയിലെ ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിന്റെ ജോ. സെക്രട്ടറിയായും, എറണാകുളം വിഭാഗ് ടീമിലുംവി.കെ.സജീവൻ പ്രവർത്തിച്ചു.

