Kerala News

കുറ്റ്യാടി സീറ്റ്; കേരള കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് സിപിഎം നേതൃത്വം

കുറ്റ്യാടി സീറ്റ്മാറ്റം കേരള കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് സിപിഎം നേതൃത്വം. കുറ്റ്യാടി നിയമസഭാ സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലേക്ക് നല്‍കിയതില്‍ പ്രതിക്ഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ പ്രകടനം നടത്തിയിരുന്നു. കുറ്റ്യാടി സീറ്റ് കൈമാറാതെ പാര്‍ട്ടി തന്നെ നിലനിര്‍ത്തണമെന്ന് പ്രതിക്ഷേധക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരുവമ്പാടിയുമായി വച്ചുമാറ്റം ഇനി പ്രായോഗികമല്ല,

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ 83 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കേരളത്തിലെ ഭരണകക്ഷിയായ സിപിഎം പുറത്തുവിട്ടത്. വിമതര്‍ നിയോജകമണ്ഡലത്തില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യതയുണ്ട്. കുറ്റ്യാടി സീറ്റ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഇന്നു ചേരും. അതേ സമയം സിപി എം പിന്തുണയില്ലാതെ ജയം ദുഷ്‌കരമാണന്ന് കേരള കോണ്‍ഗ്രസ് വിലയിരുത്തല്‍. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനം പാര്‍ട്ടി മാറ്റിയില്ലെങ്കില്‍ കുറ്റ്യാടി ഏരിയാ കമ്മിറ്റി അംഗം നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടന്നാണ് പ്രാദേശിക നേതൃത്വങ്ങളില്‍ നിന്ന് അറിയുന്നത്. തങ്ങളുടെ ഏരിയാ കമ്മിറ്റിയംഗം കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രാദേശിക നേതാക്കളുടെ ആവശ്യം. എല്‍ഡിഎഫ് നേതൃത്വം തങ്ങളെ നിരാശപ്പെടുത്തില്ലായെന്ന് കരുതുന്നുവെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!