Kerala News

മലപ്പുറം ബിജെപിക്ക് ബാലികേറാമലയല്ല ;എപി അബ്‍ദുള്ളകുട്ടി

മലപ്പുറം ബിജെപിക്ക് ബലികേറാമലയെല്ലന്ന് മലപ്പുറം ലോക്സഭാ സ്ഥാനാർഥി എപി അബ്‍ദുള്ളകുട്ടി.കഴിഞ്ഞ ദിവസമാണ് മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയായി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി പ്രഖ്യാപിച്ചത്. മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് ബിജെപി അബ്‍ദുള്ളക്കുട്ടിയെ മലപ്പുറത്ത് മത്സരിപ്പിക്കുന്നത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് പികെ കുഞ്ഞാലിക്കുട്ടിയുടെ മർക്കടമുഷ്ഠി കൊണ്ട് അടിച്ചേല്പിച്ചത് ആണെന്നും ഇത്തവണ ബിജെപി അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും എപി അബ്‍ദുള്ളകുട്ടി ട്പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എൽഡിഎഫും യുഡിഎഫും ഇതുവരെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലിം ലീഗിൽ നിന്ന് മുൻ രാജ്യസഭാ അംഗം എംപി അബ്‍ദു സമദ് സമദാനി മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. എസ്എഫ്ഐ നേതാവ് വിപി സാനുവിനെയാണ് മലപ്പുറത്തെ സിപിഐഎം സ്ഥാനാർത്ഥി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!