അഴിമതി നിരോധന നിയമപ്രകാരം ഇഡി ഡിജിപിക്ക് കൊടുക്കുന്ന കത്ത് അവഗണിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുപ്രീം കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. പ്രാഥമിക അന്വേഷണം നടത്തിയിട്ട് മാത്രമേ എഫ്ഐആര്‍ ഇടാന്‍ പാടുള്ളൂ എന്ന കോടതി ഉത്തരവും നിയമോപദേശത്തിലുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അന്വേഷണത്തില്‍ തീരുമാനമെടുത്തത്. അന്വേഷണ ചുമതല ഡിജിപിക്ക് നല്‍കിയതായും രമേശ് ചെന്നിത്തല പറഞ്ഞു.
ഇഡി ഡിജിപിക്ക് നല്‍കിയ കത്ത് അവഗണിക്കാനാവില്ല: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

