
കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ മോഹൻലാൽ. അമൃത മെഡിക്കല്‍ സെന്ററിലെ കോവിഡ്-19 വാക്സിനേഷന് കേന്ദ്രത്തില്‍ നിന്നുമാണ് മോഹൻലാൽ കോവിഡ് വാക്സിന് സ്വീകരിച്ചത്.

കോവിഡ് വാക്സിന് എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

നിലവിൽ മുതിർന്ന പൗരന്മാർക്കും, ഗുരുതര ആർഗോയപ്രശ്നങ്ങൾ ഉള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്.

നടന്മാരായ കമല്ഹാസന്, അനുപം ഖേര്‍, സെയ്ഫ് അലിഖാന്, പരേഷ് റാവല്‍, നിര്‍മ്മാതാവ് രാകേഷ് റോഷന്, നടി ഹേമമാലിനി എന്നിവരും ഇന്നലെ കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു.

