കുന്ദമംഗലം: കുന്ദമംഗലം പുതിയ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് കെ.എസ്.ഇ.ബി ഓഫീസിന്റെ മുന്‍വശത്തുകൂടി കടന്നു പോകുന്ന റോഡിലെ വെള്ളക്കെട്ട് കാല്‍നടക്കാര്‍ക്കും, വ്യാപാരികള്‍ക്കും ബുദ്ധിമുട്ടാവുന്നു. ചെറിയ മഴ പെയ്യുമ്പോഴേക്കും ഈ ഭാഗത്ത് വെള്ളം കെട്ടി നില്‍ക്കുകയാണ്. ശക്തിയായി മഴ പെയ്താല്‍ നീതി സാറ്റോറിന് സമീപത്തെ ബേക്കറി ഉള്‍പ്പെടെയുള്ള കടകളില്‍ വെള്ളം കയറല്‍ പതിവാണ്. പല തവണ കടകളില്‍ വെള്ളം കയറി പലഹാരങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. സ്റ്റാന്റിനോട് ചേര്‍ന്ന് റോഡ് നവീകരിച്ചതോടെയാണ് വെള്ളം കയറല്‍ പതിവായത്. ഇത് സംബന്ധിച്ച് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു പ്രയോചനവും ഇല്ലെന്ന് വ്യാപാരികള്‍ പറയുന്നു.