തിരുവനന്തപുരം: അമ്പലത്തിന്‍കാലയിലെ സിപിഎം പ്രവര്‍ത്തകന്‍ അശോകനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് പേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പ്രാദേശിക ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. അഞ്ചു പേരും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഏഴാം പ്രതി സന്തോഷ്, പത്താം പ്രതി പ്രശാന്ത്, 12ാം പ്രതി സജീവ് എന്നിവര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗൂഢാലോചന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.