രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 16,577 പേര്‍ക്ക് കോവിഡ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,10,63,491 ആയി. 12,179 പേര്‍ കൂടി രോഗമുക്തരായതോടെ രാജ്യത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,07,50,680 ആയി. നിലവില്‍ രാജ്യത്തെ ആകെ സജീവ രോഗികള്‍ 1,55,986 ആണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 120 പേര്‍ കൂടി കോവിഡ് മൂലം മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,56,825 ആയി.
രാജ്യത്ത് 16,577 പുതിയ കോവിഡ് കേസുകൾ; 120 മരണം

