ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ തീരദേശമേഖലകളിൽ സജീവ ചര്‍ച്ചയാക്കി നിര്‍ത്താൻ യുഡിഎഫ് ഒരുങ്ങുന്നു. വിഷയം താഴത്തട്ടിൽ ചര്‍ച്ചയാക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് രണ്ട് പ്രചാരണ ജാഥകൾ സംഘടിപ്പിക്കും.
കാസർകോട് നിന്ന് തുടങ്ങുന്ന പ്രചാരണ ജാഥ ടി.എൻ പ്രതാപൻ എം.പി നയിക്കും. തിരുവനതപുരം വിഴിഞ്ഞത്തു നിന്നാരംഭിക്കുന്ന നിന്നാരംഭിക്കുന്ന ജാഥ ഷിബുബേബിജോൺ നയിക്കും. കാസർകോട് നിന്ന് തുടങ്ങുന്ന ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥ കെ.പി.സി.സി അധ്യക്ഷൻ മുല്ലപപള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.യുഡിഎഫിൻ്റെ അടുത്ത യോഗം മാര്‍ച്ച് 28-ന് ചേരുമെന്നും അതിനകം ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കി സീറ്റ് വിഭജനത്തിൽ ധാരണയിലെത്തുമെന്നും ചെന്നിത്തലയും മുല്ലപ്പള്ളിയും അറിയിച്ചു. കാപ്പൻ്റെ കാര്യത്തിലും അടുത്ത യുഡിഎഫ് യോഗത്തിലാവും അന്തിമ തീരുമാനമുണ്ടാക്കുക.
ആഴക്കടൽ മത്സബന്ധന കരാർ കേന്ദ്ര മന്ത്രി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അറിഞ്ഞുള്ള കരാറെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും സജീവമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

