Kerala News

ആഴക്കടൽ മത്സ്യബന്ധനം;കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാരിന് ആരാണ് അധികാരം നല്‍കിയതെന്ന് വി മുരളീധരന്‍

ഇഎംസിസി വ്യാജസ്ഥാപനമാണെന്ന് അറിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടു എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്ഥാപനമെന്ന് പറയാന്‍ പോലുമാകില്ല. സ്വന്തമായി ഓഫീസ് പോലുമില്ല. ഇഎംസിസിയുടെ വിലാസം വിര്‍ച്വല്‍ അഡ്രസ് മാത്രമാണ്. വിദേശകാര്യമന്ത്രാലയം ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് ഈ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് വി മുരളീധരന്‍ പറഞ്ഞു.

അസന്‍ഡ് 2020 ല്‍ കരാര്‍ ഒപ്പിടുന്ന സമയത്ത് സംസ്ഥാനസര്‍ക്കാരിന് വളരെ കൃത്യമായ വിവരം ഉണ്ടായിരുന്നു ഈ സ്ഥാപനം വ്യാജസ്ഥാപനമാണ്, ന്യൂയോര്‍ക്കിലെ മേല്‍വിലാസത്തില്‍ അങ്ങനെയൊരു സ്ഥാപനം നിലനില്‍ക്കുന്നില്ല എന്ന്. കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാരിന് ആരാണ് അധികാരം നല്‍കിയത്. ലക്ഷക്കണക്കിന് വരുന്ന മല്‍സ്യത്തൊഴിലാളികളെ പിന്നില്‍ നിന്നും കുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

എന്നാല്‍ കമ്പനി വ്യാജമാണെന്ന വിവരം സംസ്ഥാനത്തിന് അറിയില്ലെന്നായിരുന്നു മന്ത്രി ഇ.പി ജയരാജന്‍റെ മറുപടി. മന്ത്രിമാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും വ്യവസായമന്ത്രി പറഞ്ഞു. കേന്ദ്ര സഹമന്ത്രിയുടെ വെളിപ്പെടുത്തലോടെ ആഴക്കടല്‍ മത്സ്യ ബന്ധന ഇടപാടിനെ ചൊല്ലിയുള്ള വിവാദം കനക്കുകയാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!