Kerala News

പ്രീപോള്‍ സര്‍വേ ഫലം കണ്ട് കോണ്‍ഗ്രസിന് ഭയമില്ല; തെരഞ്ഞെടുപ്പില്‍ കാണാം;രമേശ് ചെന്നിത്തല

ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയെന്ന പ്രീപോള്‍ സര്‍വേയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രീപോള്‍ സര്‍വേ ഫലം കണ്ട് കോണ്‍ഗ്രസിന് ഭയമില്ല. തെരഞ്ഞെടുപ്പില്‍ കാണാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സം​സ്ഥാ​ന​ത്ത് ഭ​ര​ണ തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് സീ ​ഫോ​ർ പ്രീ ​പോ​ൾ സ​ർ​വേ ഫ​ലം. എ​ൽ.​ഡി.​എ​ഫ് 72 മു​ത​ൽ 78 വ​രെ സീ​റ്റ് നേ​ടു​മെ​ന്നാ​ണ് സ​ർ​വേ. യു.​ഡി.​എ​ഫി​ന് 59 മു​ത​ൽ 65 വ​രെ സീ​റ്റ്​ ല​ഭി​ക്കു​മെ​ന്നും മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ എ​ൻ.​ഡി.​എ​ക്ക്​ ല​ഭി​ക്കാ​മെ​ന്നും സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു. എ​ൽ.​ഡി.​എ​ഫി​ന്-41, യു.​ഡി.​എ​ഫി​ന് -39, എ​ൻ.​ഡി.​എ​ക്ക് -18 ശ​ത​മാ​നം വോ​ട്ട് ല​ഭി​ക്കും.

68 മുതല്‍ 78 സീറ്റുകള്‍ വരെ ഇടതുമുന്നണിക്ക് ലഭിക്കുമെന്നാണ് ട്വന്റിഫോര്‍ പ്രവചനം. യുഡിഎഫിന് 62 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. എന്‍ഡിഎയ്ക്ക് രണ്ടു സീറ്റുകള്‍ വരെയാണ് ട്വന്റിഫോര്‍ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 42.38 ശതമാനം പേരാണ് എല്‍ഡിഎഫ് ഭരണം തന്നെയുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടത്. 40.72 ശതമാനം പേര്‍ യുഡിഎഫിനെയും 16.9 ശതമാനം പേര്‍ എന്‍ഡിഎയെയും പിന്തുണച്ചു.

പൊതുജനങ്ങളുടെ മനസിലെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് ട്വന്റിഫോര്‍ സര്‍വേ കണ്ടെത്തിയിരിക്കുന്നത്. 30 ശതമാനം പേര്‍ പിണറായി വിജയനെ പിന്തുണച്ചപ്പോള്‍ 22 ശതമാനം പേര്‍ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയെ 18 ശതമാനം പേരുമാണ് പിന്തുണച്ചത്. കെ.കെ ശൈലജയ്ക്ക് 11 ശതമാനവും ഇ.ശ്രീധരന് 10 ശതമാനവും കെ.സുരേന്ദ്രന് 9 ശതമാനം പേരുടെയും പിന്തുണയുമാണ് ലഭിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!