Kerala News

പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം

പാലക്കാട് നഗരത്തിലെ ഹോട്ടലുകളില്‍ വന്‍ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാന്റ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ മൂന്നു യൂനിറ്റുകള്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായി തീ നിയന്ത്രണവിധേയമായി. സ്റ്റേഡിയം ബസ് സ്റ്റാന്റില്‍ നിന്നും ഐ.എം.എ ജംങ്ഷനിലേക്ക് പോകുന്ന റോഡിലാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീപിടിത്തമുണ്ടായ ഹോട്ടലിന് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു ഹോട്ടലിലേക്കും തീ പടര്‍ന്നു. ഒരു ഹോട്ടല്‍ പൂര്‍ണമായും മറ്റൊന്ന് ഭാഗികമായി കത്തി നശിച്ചു. ജീവനക്കാരടക്കം മുഴുവന്‍ പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്.

ഹോട്ടലിന്റെ അടുക്കള ഭാഗത്ത് നിന്നാണ് തീ കത്തിപടര്‍ന്നത്. എന്നാല്‍, ഗ്യാസ് സിലിണ്ടറുകള്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് നീക്കിയത് വന്‍ അപകടം ഒഴിവാക്കി. തീപിടിത്ത കാരണത്തെ കുറിച്ച് പരിശോധിച്ച് വരികയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!