Kerala News

പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അസംബന്ധം; ഒരു കമ്പനിയുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും ജെ മേഴ്​സിക്കുട്ടിയമ്മ

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ​ വിദേശ കമ്പനിക്ക്​ അനുമതി നൽകിയെന്ന​ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അസംബന്ധമാണെന്ന്​ ഫിഷറീസ്​ വകുപ്പ്​ മന്ത്രി ജെ മേഴ്​സിക്കുട്ടിയമ്മ.ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു കമ്പനിയുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും ഫിഷറീസ്​ വകുപ്പിന്‍റെ മുമ്പിൽ അത്തരമൊരു അപേക്ഷ വന്നിട്ടില്ലെന്നും അവർ പറഞ്ഞു.കേരളത്തിന്റെ തീരദേശം ഒരു വിദേശ ഏജന്‍സിക്കും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. തുറന്നുകൊടുക്കുന്ന പ്രശ്‌നവുമില്ല. പരമ്പാഗത തൊഴിലാളിക്ക് എതിരായ ഒരു ഫിഷറീസ് നയവുമില്ലെന്നും ന്യൂയോര്‍ക്കില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട്​ വ്യവസായ വകുപ്പ്​ മന്ത്രി ഇ.പി ജയരാജനുമായുള്ള കത്തിടപാടുമായി ബന്ധപ്പെട്ട്​ അറിയില്ലെന്നും അവർ പറഞ്ഞു. ഫിഷറീസ്​ വകുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക്​ മാത്രമാണ്​ തനിക്ക്​ മറുപടി നൽകാനാകുകയെന്നും അവർ പറഞ്ഞു.
ന്യൂയോര്‍ക്കില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യുഎന്‍ ക്ഷണിച്ച പരിപാടിക്കാണ് അമേരിക്കയില്‍ പോയത്. യുഎന്‍ പരിപാടിയില്‍ അല്ലാതെ മറ്റാരോടും അമേരിക്കയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
മത്സ്യതൊഴിലാളി സമൂഹം ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായാണ് കേന്ദ്രസര്‍ക്കാര്‍ വിദേശി ഡിസി ട്രോളറുകള്‍ അനുമതി നിഷേധിച്ചിരിക്കുന്നത്. അനുമതി കൊടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്, സംസ്ഥാനത്തിനല്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പരമ്പരാഗ തൊഴിലാളിയുടെ അവകാശം ഘനിക്കുന്ന ഒരുകാര്യവും കേരളം ചെയ്യില്ലെന്നും ഇത് അസംബന്ധ പ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!