കെ എസ് യു സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് നടന്നത് ആസൂത്രിതമായ അക്രമമാണ്. സാമൂഹ്യവിരുദ്ധ രീതിയിലേക്ക് സമരം വഴിമാറുന്നു. സമരക്കാർ പൊലീസിനെ ആക്രമിച്ചത് എന്തിനാണ്? ചില ദുഷ്ട മനസുകളുടെ ഗൂഢാലോചനയാണ് കാരണം.പൊലീസ് ആത്മസംയമനം പാലിക്കുകയാണ് ചെയ്തത്. എന്നാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നത് അഴിഞ്ഞാട്ടമാണ്. പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സംഭവമാണ് ഇന്ന് ഉണ്ടായത്.ചില ദുഷ്ട ശക്തികള്‍ ഗൂഢമായ നീക്കം നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ വികസനം ജനങ്ങളിൽ എത്തിക്കാതിരിക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണ്. നേരത്തെ പ്ലാൻ ചെയ്തത് അനുസരിച്ച് പൊലീസുകാർക്ക് നേരെ അക്രമം നടത്തി. അവർ എന്ത് തെറ്റ് ചെയ്തു. ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ടവരെ വളഞ്ഞിട്ട് തല്ലി. അവരെ വളഞ്ഞിട്ട് തല്ലിയപ്പോ സ്വാഭാവികമായി പൊലീസുകാർ അതിനെതിരെ പ്രതികരിച്ചു. അത് കൂടുതൽ പ്രശ്നത്തിലേക്ക് എത്തിക്കാമെന്നാണ് കരുതിയത്.റീബിൽഡ് കേരളയുടെ ഭാഗമായുള്ള നൂറ് പ്രാദേശിക റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.