നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്. തീരുമാനം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു
സ്ത്രീകൾക്ക് മത്സര രംഗത്ത് വരണം എന്നവശ്യപ്പെട്ട ആളാണ് താൻ. താന്‍ പിന്മാറുന്നത് കൂടുതല്‍ സ്ത്രീകള്‍ മത്സരരംഗത്ത് വരാനാണെന്നും ശോഭ പറഞ്ഞു. മോദിയും ആർ.എസ്.എസും ഇടപെട്ടതോടെയാണ് ശോഭ സുരേന്ദ്രൻ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ചത്. അതിനിടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ നീക്കം.പിഎസ്സി സമരപന്തലില്‍ എത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും ശോഭ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരക്കാർക്ക് ഐക്യദാർഢ്യവുമായി ശോഭാ സുരേന്ദ്രൻ ആരംഭിച്ച 48 മണിക്കൂർ ഉപവാസ സമരം തുടരുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ല; ശോഭാ സുരേന്ദ്രന്

