National News

ഗോ ബാക്ക് മോദി;നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്

ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്.ഗോ ബാക്ക് മോദി ഹാഷ്ടാഗ് ക്യാംപയിന്റെ പേരിലാണ് കേസ്. ബിജെപി തമിഴ്നാട് നേതൃത്വത്തിന്റെ പരാതിയിൽ ചെന്നൈ എക്മോർ പൊലീസാണ് കേസ് എടുത്തത്. 69A IT Act, 124A, 153A വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ട്വീറ്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സി.ബി-സി.ഐ.ഡി സൈബര്‍ സെല്ലിലെ പൊലീസ് സൂപ്രണ്ടിന് ബി.ജെ.പി നേതൃത്വം അപേക്ഷ സമര്‍പ്പിച്ചിരുന്നു.
.പ്രധാനമന്ത്രി മോദി ചെന്നൈ സന്ദര്‍ശിക്കാനിരിക്കേയാണ് ഗോ ബാക്ക് മോദി ട്വിറ്ററില്‍ ട്രെന്റിംഗ് ആയത്.

ഇതിന് തൊട്ടുപിന്നാലെ പോമോനെ മോദി മലയാളികളും ട്രെന്റിംഗ് ആക്കിയിരുന്നു. നിരവധിപേരാണ് ഗോ ബാക്ക് മോദി, പോമോനെ മോദി എന്നീ ഹാഷ്ടാഗുകളില്‍ ട്വീറ്റ് ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!