ഉദ്യോഗാർത്ഥികളുടെ സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് മന്ത്രി ടി. എം. തോമസ് ഐസക്. തെരഞ്ഞെടുപ്പ് സമയത്ത് സമരം പൊട്ടിപ്പുറപ്പെടാൻ കാരണം മറ്റൊന്നല്ല. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ്. വിഷയത്തെ സർക്കാർ തുറന്ന മനസോടെയാണ് സമീപിക്കുന്നത്. താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സർക്കാരിന് അധിക ബാധ്യതയാകില്ലെന്നും മന്ത്രി പറഞ്ഞു.ഉദ്യോഗാർഥികളും സർക്കാരും ഇന്നലെ നടത്തിയ ചർച്ച പരാജയമായിരുന്നു.
സമരവുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. അതേസമയം ബാഹ്യഇടപെടലാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് മധ്യസ്ഥത വഹിച്ച ഡിവൈഎഫ്ഐ നേതൃത്വവും ആരോപിച്ചിരുന്നു.

