
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണയുമായി എത്തിയ
ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എഎസ് ഐമാരായ ഷിബു ചെറിയാന് (കണ്ട്രോള് റൂം), ജോസ് ആന്റണി (ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ്), ബിജു (കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷന്)സിപിഒമാരായ സില്‍ജന്‍ (ഡോഗ് സ്ക്വാഡ് കളമശ്ശേരി), ദിലീപ് സദാനന്ദന് (തൃപ്പൂണിത്തുറ ക്യാമ്പ്) എന്നിവര്‍ക്കെതിരെയാണ് നടപടി.
ഐശ്വര്യ കേരളയാത്രയുടെ പരിപാടിക്കിടെ എറണാകുളം ജില്ലയിലെ നാല് പൊലീസ് ഉദ്യോഗസ്ഥരാണ് ഡിസിസി ഓഫീസിലെത്തി പ്രതിപക്ഷ നേതാവിനെ ഷാൾ അണിയിക്കുകയും മുല്ലപ്പളളി രാമചന്ദ്രനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തത്. എസംഭവം വിവാദമായതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയത്.

