Kerala News

ശബരിമലയിലെ എന്‍.എസ്.എസ് പ്രസ്താവന തെറ്റിദ്ധാരണ;യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന് പറയുന്നത് ശരിയല്ല;രമേശ് ചെന്നിത്തല

ശബരിമലയിലെ എന്‍.എസ്.എസ് പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന് പറയുന്നത് ശരിയല്ല.
നിയമസഭയില്‍ എം.വിന്‍സെന്റ് അനൗദ്യോഗിക ബില്‍ നല്‍കി. ബില്ല് അവതരിപ്പിക്കുന്നതിന് നിയമപരപമായ പ്രാബല്യമില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് പ്രതിപക്ഷം എന്തു ചെയ്തു എന്ന ചോദ്യം അപ്രസക്തമാണ്. ബില്ല് എന്റെ അനുമതിയോടുകൂടിയാണ് എം.വിന്‍സെന്റ് നല്‍കിയത്.

നിയമവകുപ്പ് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ തള്ളിയത്. അതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാണ് സാധിക്കുകയെന്നും ചെന്നിത്തല ചോദിച്ചു.അധികാരത്തിലെത്തിയാല്‍ നിയമനിര്‍മ്മാണം നടത്തുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനത്തിന് ആത്മാര്‍ഥതയില്ലെന്ന് എന്‍.എസ്.എസ് ഇന്നലെ ആരോപിച്ചിരുന്നു.
നിയമന വിഷയത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാനാണോ ഈ സര്‍ക്കാര്‍ ഇരിക്കുന്നത് എന്ന് പറയണമെന്നും ചെന്നിത്തല പറഞ്ഞു. എന്ത് ചെയ്താലും കഴിഞ്ഞ സര്‍ക്കാരും ചെയ്തിരുന്നു എന്നാണ് പറയുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് മറ്റൊരു വിഷയമാണ്. അഞ്ചു കൊല്ലം കൊണ്ട് എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്ന സര്‍ക്കാരാണിത്.

റാങ്ക് ഹോള്‍ഡേഴ്‌സിനെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലാത്തത് കൊണ്ടാണ് സമരത്തിനിറങ്ങിയത്. അനധികൃത നിയമനങ്ങള്‍ തകൃതിയായി നടക്കുകയാണ്. 3 ലക്ഷത്തോളം ആളുകളെയാണ് പിന്‍വാതില്‍ വഴി നിയമിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!