Kerala News

സന്ദീപ് വാര്യര്‍ പാലക്കാട്,ബി ഗോപാലകൃഷ്ണന്‍ തൃശ്ശൂരില്‍, ശോഭാ സുരേന്ദ്രന്‍ വര്‍ക്കലയില്‍; ബിജെപി സാധ്യത പട്ടിക പുറത്ത്

നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാന മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി ബിജെപി. ശോഭാ സുരേന്ദ്രന്‍ വര്‍ക്കല മണ്ഡലത്തില്‍ മത്സരിച്ചേക്കും. പാലക്കാടും മത്സരിക്കാനുള്ള സാധ്യതയുണ്ട്.

കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഇക്കുറി കുമ്മനം രാജശേഖരന്‍ മത്സരിക്കും. നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥിയാവും.

വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, കഴക്കൂട്ടത്ത് വി മുരളീധരന്‍, കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ്, ആറ്റിങ്ങലില്‍ സുധീര്‍, പാറശാലയില്‍ കരമന ജയന്‍, കോവളത്ത് എസ് സുരേഷ് എന്നിവര്‍ മത്സരിച്ചേക്കും.

ചാത്തന്നൂരില്‍ ബിബി ഗോപകുമാര്‍, കരുനാഗപ്പള്ളിയില്‍ ഡോ കെ. എസ് രാധാകൃഷ്ണന്‍, ചെങ്ങന്നൂര്‍രില്‍ ആര്‍ ബാലശങ്കര്‍, എംവി ഗോപകുമാര്‍, തൃപ്പൂണിത്തുറയില്‍ പിആര്‍ ശിവശങ്കര്‍, മണലൂരില്‍ എഎന്‍ രാധാകൃഷ്ണന്‍, തൃശൂരില്‍ ബി. ഗോപാലകൃഷ്ണന്‍, പാലക്കാട് മണ്ഡലത്തില്‍ സന്ദീപ് വാര്യര്‍, മലമ്പുഴയില്‍ പി കൃഷ്ണകുമാര്‍, മഞ്ചേശ്വരത്ത് കെ ശ്രീകാന്ത്, സി.സദാനന്ദന്‍ മാസ്റ്റര്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ ഉള്ളത്.

രണ്ട് പേരുകള്‍ പരിഗണിക്കുന്ന മണ്ഡലങ്ങളില്‍ തീരുമാനം ഉടനെ ഉണ്ടാകും. ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക പുറത്തിറങ്ങും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!