Kerala Local

ജനശബ്ദം’ മാതൃക പോലീസ്‌ സ്റ്റേഷൻ സ്പെഷ്യൽ സപ്പ്ളിമെന്ററി പ്രകാശനം ചെയ്തു

കുന്ദമംഗലം മാതൃക പോലീസ് സ്റ്റേഷൻ ഉദ്ഘടന ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘ജനശബ്ദം’ സ്പെഷ്യൽ സപ്പ്ളിമെന്ററി പ്രകാശനം ചെയ്തു.കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ.പി ടി എ റഹീം പബ്ലിസിറ്റി ചെയർമാൻ ബഷീർ നീലാറമ്മലിന് നൽകിയാണ് പ്രകാശന കർമം നിർവഹിച്ചത്.കുന്ദമംഗലം എം എൽ എ റോഡിൽ പുതുതായി നിർമിച്ച മാതൃക പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജനശബ്ദം ചീഫ് എഡിറ്റർ എം ഷിബഗത്തുള്ള , എസ് എച്ച് ഒ ജയൻ ഡൊമനിക്,എസ് ഐ. ടി എസ് ശ്രീജിത്ത് ,പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി എസ് ശ്രീജിഷ് ,പോലീസ് അസോസിയഷൻ ജില്ലാ കമ്മിറ്റി മെമ്പർ ഇ രജീഷ് ,എസ് ഐ സാജൻ , എസ് ഐ സൂരജ് റസിഡൻസ് അസോസിയേഷൻ ഭാരവാഹി മഹേന്ദ്രൻ സീനിയർ സിപിഒ ഫിറോസ് , എസ് എസ് ബി സജീവൻ ,എ എസ് ഐ മന്മഥൻ,എ എസ് ഐ അബ്‌ദുറഹ്‌മാൻ ,എ എസ് ഐ ലാലു ,എ എസ് ഐ പ്രവി തുടങ്ങിയവർ പങ്കെടുത്തു.പുതിയ പോലീസ് ഉദ്ഘടനത്തോടനുബന്ധിച്ച് ഇറക്കിയ പത്രത്തിൽ കുന്ദമംഗലം പോലീസ് സ്റ്റേഷൻ ചരിത്രം ,ജനമൈത്രി പോലീസിനെ സംബന്ധിച്ചുള്ള നിരൂപണം അടക്കം കുന്ദമംഗലത്തിന്റെ ചരിത്രം തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!