Kerala News

‘ചെത്തുകാരന്റെ മകന്‍’പരാമർശം; കെ സുധാകരനെതിരെ നടത്തിയ പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ച് ഷാനിമോള്‍ ഉസ്മാന്‍

മുഖ്യമന്ത്രിക്കെതിരായ ‘ചെത്തുകാരന്റെ മകന്‍’ പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ നടത്തിയ പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ച് ഷാനിമോള്‍ ഉസ്മാന്‍. ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നും സുധാകരനോട് ഫോണില്‍ പോലും സംസാരിക്കാതെ പ്രതികരിച്ചത് എന്റെ പിഴവാണെന്നും ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം,

“കഴിഞ്ഞ ദിവസം ഞാന്‍ ബഹുമാന്യ ശ്രീ കെ സുധാകരന്‍ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലില്‍ നല്‍കിയ പ്രതികരണം വലിയ വിവാദമായതില്‍ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരന്‍ എന്നെയും ശ്രീ ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവന്‍ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഞാനടക്കം ഉള്ളവര്‍ക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നില്‍ക്കുന്നത് കൊണ്ട്, എന്റെ പാര്‍ട്ടിയുടെ ആരും ഇത്തരത്തില്‍ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാല്‍ ബഹു. ഗ. സുധാകരന്‍ എംപി യോട് ഒന്ന് ഫോണില്‍ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറെ പിന്തുണയും പ്രോത്സാഹനവും നല്‍കുകയും അരൂര്‍ ബൈ ഇലക്ഷനില്‍ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ബഹു കെ സുധാകരന്‍ അവര്‍ക്കള്‍ക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ പ്രയാസത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു, ഞാന്‍ നടത്തിയ പ്രതികരണത്തില്‍ പാര്‍ട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”

പിണറായി വിജയനെ അധിക്ഷേപിച്ച സംഭവത്തില്‍ സുധാകരന്‍ മാപ്പ് പറയണമെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞത്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളോട് യാതൊരു തരത്തിലും യോജിക്കാനാവില്ലെന്നും എല്ലാ കോണ്‍ഗ്രസ് നേതാക്കളോടും തനിക്ക് ഇത് തന്നെയാണ് പറയാനുള്ളതെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!