National News

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 11,039 പേർക്ക് കോവിഡ്​

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,039 പേർക്കു കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ ആകെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 1,07,77,284 ആയി.ഇരുപത്തിനാല് മണിക്കൂറിനിടെ 110മരണം.14,225 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ 1,04,62,631 പേർ രോഗമുക്തി നേടി. ആകെ മരണം 1,54,596 ആയി. 1,60,057 പേർ നിലവിൽ ചികിത്സയിലുണ്ട്​.അതേസമയം, രാജ്യത്ത് ഇതുവരെ​ 41,38,918 പേർ പ്രതിരോധ മരുന്ന്​ സ്വീകരിച്ചു. ​ 19,84,73,178 സാമ്പിളുകൾ ഇതിനകം പരിശോധിച്ചു കഴിഞ്ഞു. ഇതിൽ 7,21,121 സാമ്പിളുകൾ ചൊവ്വാഴ്​ച മാത്രം പരിശോധിച്ചതാണെന്ന്​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച് ​(ഐ.സി.എം.ആർ) അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!