പഞ്ചാബിലെ 40 പ്രധാന ഗോഡൗണുകളിലെ ധാന്യ സംഭരണ ശാലകളിൽ റെയ്ഡുമായി സി.ബി.ഐ.
കഴിഞ്ഞ ദിവസം രാത്രി മുതലാണ് സി.ബി.ഐ റെയ്ഡ് നടത്തുന്നത്. അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തുന്നത്. നിലവില്‍ റെയ്ഡ് ചെയ്ത 35ഓളം പ്രദേശങ്ങളും പഞ്ചാബിലും ബാക്കിയുള്ളവ ഹരിയാനയിലുമാണെന്നാണ് വിവരം.
നിലവില്‍ ശേഖരിച്ച് വെച്ച ധാന്യങ്ങളുടെ ഗുണനിലവാരം അളക്കുന്നതിനായുള്ള പരിശോധനകള്‍ അടുത്ത് തന്നെ നടത്തുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.
2019-20, 2020-21 കാലയളവില്‍ ശേഖരിച്ച ഗോതമ്പിന്റെയും അരിയുടെയും സാമ്പിളുകളാണ് ശേഖരിച്ചത്.

