Kerala News

പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്; ആ​ല​പ്പു​ഴ ബൈ​പാ​സ് നാ​ടി​ന്​ സ​മ​ർ​പ്പി​ച്ചു.

നീണ്ടകാലത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ സ്വ​പ്​​ന​പ​ദ്ധ​തി​യാ​യ ആ​ല​പ്പു​ഴ ബൈ​പാ​സ് നാ​ടി​ന്​ സ​മ​ർ​പ്പി​ച്ചു. ​ഉ​ച്ച​ക്ക്​ ഒ​ന്നി​ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ർ​ന്ന്​ വി​ഡി​യോ കോ​ൺ​​ഫ​റ​ൻ​സ്​ വ​ഴിയാണ് ഉ​ദ്​​ഘാ​ട​നം നിർവഹിച്ചത്.കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സം​യു​ക്​​ത സം​രം​ഭമാണ് ബൈപ്പാസ് ദേ​ശീ​യ​പാ​ത​യി​ല്‍ ക​ള​ര്‍കോ​ട് മു​ത​ല്‍ കൊ​മ്മാ​ടി വ​രെ ആ​കെ 6.8 കി​ലോ​മീ​റ്റ​റാ​ണ്​ ബൈ​പാ​സിന്‍റെ നീ​ളം. ഇ​തി​ൽ 4.8 കി.​മീ എ​ലി​വേ​റ്റ​ഡ്​ ഹൈ​വേ​യാ​ണ്. ക​ട​ൽ​തീ​ര​ത്തി​ന്​ മു​ക​ളി​ലൂ​ടെ പോ​കു​ന്ന സം​സ്​​ഥാ​ന​ത്തെ ആ​ദ്യ മേ​ൽ​പാ​ല​വു​മാ​ണി​ത്. ​
അതിനിടെ, ബൈ​പ്പാ​സ് നാ​ടി​ന്​ സ​മർപ്പിക്കുന്ന ചടങ്ങിലേക്ക് കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി അധ്യക്ഷൻ എം. ലിജുവിന്‍റെ നേതൃത്വത്തിൽ ബൈ​പ്പാ​സിലേക്കാണ് നൂറോളം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!