ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് സ്വീകരണം നല്‍കി..
പി. ടി. എ റഹീം എം.എല്‍ എ ഉദ്ഘാടനം ചെയ്തു . ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കുന്ദമംഗലത്ത് മുഴുവന്‍ സമയ ഡോക്ടറുടെ സേവനവും, മരുന്ന് ഷോപ്പും ആരംഭിക്കണമെന്നും, ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന പൊതു ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കണം തുടങ്ങി ഇരുപതംഗ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മലിന് കെ വി വി ഇ എസ് ജില്ലാ സിക്രട്ടറി പി.കെ ബാപ്പു ഹാജി കൈമാറി, കെ.കെ ജൗഹര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സിക്രട്ടറി ടി മുഹമ്മദ് മുസ്തഫ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ലിജി പുല്‍കുന്നുമ്മല്‍, വി അനില്‍കുമാര്‍, എം. ബാബുമോന്‍, എം വിശ്വനാഥന്‍ നായര്‍, എന്‍. വിനോദ് കുമാര്‍, കെ സുന്ദരന്‍, എന്‍.വി അഷ്‌റഫ് , കെ മഹിത എന്നിവര്‍ സംസാരിച്ചു.
ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

