Local News

നൂറുദിനം നൂറ് പദ്ധതികള്‍; അഞ്ച് മിനി മാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു

പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ അഞ്ച് സ്ഥലങ്ങളിലായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം മണ്ഡലത്തില്‍ നൂറ് ദിവസത്തിനകം നൂറ് പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന നൂറുദിനം നൂറ് പദ്ധതികളുടെ ഭാഗമായാണ് ഈ പ്രദേശങ്ങളില്‍ വെളിച്ചമെത്തിച്ചത്.

മഞ്ഞൊടി, ഖാദി ബോര്‍ഡ് ബസ് സ്റ്റോപ്പ്, മുണ്ടക്കല്‍ പാറ, കൊണാറമ്പ്, പള്ളിക്കടവ് എന്നിവിടങ്ങളിലാണ് പുതുതായി ലൈറ്റുകള്‍ സജ്ജമാക്കിയത്. എം.എല്‍.എയുടെ
മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഇതിനായുള്ള തുക അനുവദിച്ചത്.

പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സുഹറാബി അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ എ.പി റീന, രാജേഷ് കണ്ടന്നൂര്‍, ഉനൈസ് അരീക്കല്‍, എം.എം പ്രസാദ്, എം മനോഹരന്‍, വി.കെ ജിതേഷ്, സി.പി വിനു, കെ.പി അപ്പു, എം ശ്രീനിവാസന്‍ സംസാരിച്ചു.

സുഭിക്ഷ കേരളം വിളവെടുപ്പ് ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു

പെരുമൺപുറ വെളിച്ചം റസിഡൻസ് അസോസിയേഷൻ കൂട്ടുകൃഷി വിളവെടുപ്പിൻ്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. ലോക്ഡൗൺ കാലത്ത് റസിഡൻസിലെ 20 പേർ ചേർന്നാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൂട്ടുകൃഷി ഇറക്കിയത്. കപ്പ, ചേന, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയാണ് കൃഷിചെയ്തിരുന്നത്.

പദ്ധതിയുടെ ഭാഗമായി റെസിഡൻസിൻ്റെ പരിധിയിലുള്ള 100 വീടുകളിൽ മണ്ണ് നിറച്ച് തൈ പാകിയ ഗ്രോ ബാഗുകൾ വിതരണം ചെയ്തിരുന്നു. ഗ്രോ ബാഗുകളുടെ രണ്ടാംഘട്ട വിതരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറയും വിളവെടുത്ത ഉൽപ്പന്നങ്ങളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്തും നിർവഹിച്ചു.

റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് പി മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അജിത, വാർഡ് മെമ്പർ സുധീഷ് കൊളായി സംസാരിച്ചു. സബിൻ അമ്മത്തൂർ സ്വാഗതവും പ്രകാശൻ കുന്നത്ത് നന്ദിയും പറഞ്ഞു.

കൈരളി ക്ലബ് കെട്ടിട നിർമ്മാണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു

ചെറുകുളത്തൂർ കൈരളി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിനു വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച നാല് ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്.

മൂന്ന് പതിറ്റാണ്ടായി പ്രദേശത്ത്
സജീവമായ ക്ലബ്ബ് ചെറുകുളത്തൂരിൽ വിലക്കെടുത്ത മൂന്ന് സെൻ്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

പെരുവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ അനിത പുനത്തിൽ അധ്യക്ഷത വഹിച്ചു. കെ.ആർ സുബ്രഹ്മണ്യൻ, കെ കൃഷ്ണൻകുട്ടി, ടി.എം ചന്ദ്രശേഖരൻ സംസാരിച്ചു. കെ പ്രദീപ് കുമാർ സ്വാഗതവും കെ.കെ ബിനീഷ് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!