National News

തൃണമൂല്‍ നേതാക്കളെ മറുകണ്ടം ചാടിക്കാന്‍ ബിജെപി; 50 എം എല്‍ എ മാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി അധ്യക്ഷന്‍

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള തന്ത്രങ്ങള്‍ ശക്തമാക്കുകയാണ് ബി.ജെ.പി. ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും നടിയുമായ ശതാബ്ദി റോയ് പാര്‍ട്ടി വിട്ടേക്കുമെന്നാണ് ലഭിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

50 എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശതാബ്ദി റോയ് പാര്‍ട്ടി വിട്ടേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

‘ ഞാന്‍ ഒരു തീരുമാനമെടുക്കുകയാണെങ്കില്‍, ജനുവരി 16 ന് ഉച്ചക്ക് 2 മണിക്ക് ഞാന്‍ നിങ്ങളെ അറിയിക്കും,” എന്ന സന്ദേശമാണ് ശതാബ്ദി റോയിയുടെ പേരില്‍ അവരുടെ ഫാന്‍ പേജിലൂടെ പ്രചരിക്കുന്നത്.

താന്‍ ”മാനസിക വ്യാകുലതയിലാണ്” തന്നെ പല പരിപാടിക്കും വിളിക്കാത്തതിനാല്‍ നിയോജകമണ്ഡലത്തിലെ ആളുകളുമായി വേണ്ടത്ര സമയം ചെലവഴിക്കാന്‍ സാധിച്ചില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. എന്നാല്‍ പോസ്റ്റിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തൃണമൂല്‍ നേതാക്കളെ എങ്ങനേയും പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ബംഗാളിലെ പ്രചരണത്തിന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ആണ് മുന്നിട്ടിറങ്ങുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!