മാവൂർ പടാരുകളങ്ങര ഉദയഗാഥയിൽ ജനുവരി 4 ന് ആരംഭിച്ച റബ്ബർ കർഷകർക്ക് വേണ്ടിയുള്ള എട്ട് ദിന ടാപ്പിംഗ് ക്ലാസ് സമാപിച്ചു. സമാപന പരിപാടി റബ്ബർ ബോർഡ് കോഴിക്കോട് ഡിവിഷൻ ഡവലപ്മെന്റ് ഓഫീസർ മറിയാമ്മ ജോർജ് ഉൽഘാടനം ചെയ്യുകയും പഠിതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

ചാത്തമംഗലം റബ്ബർ ഉൽപാദക സംഘം പ്രസിദ്ധന്റ് ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ബോർഡ് ഫീൽഡ് ഓഫീസർ ശാന്തിനി കമലൻ അനുമോദന പ്രസംഗം നടത്തി.

RPS വൈസ് പ്രസിഡന്റ് പത്മനാഭൻ നായർ , ഇൻസ്ട്രക്ടർ രാജൻ ചെറിയാൻ, പ്രേംരാജ്മോഹൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ദിവാകരൻ നന്ദി പ്രകടിപ്പിച്ചു.

