തദ്ദേശ തെരഞ്ഞെടുപ്പില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പതിനാലാം വാര്‍ഡ് മെമ്പര്‍ കൗലത്ത്, പത്താം വാര്‍ഡ് മെമ്പര്‍ ജിഷ ചോലക്കമണ്ണില്‍ തുടങ്ങിയവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്ന രജനി പുറ്റാട്ട്, ജിനീഷ കണ്ടിയില്‍ എന്നിവര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ തിരഞ്ഞെടുപ്പ് ഹരജി ഫയല്‍ ചെയ്തു. നോമിനേഷന്‍ സമര്‍പ്പിക്കുന്ന സമയത്ത് ഇവര്‍ക്ക് പഞ്ചായത്തില്‍ കുടിശ്ശിക ഉള്ളതിനാല്‍ ഇവരുടെ നോമിനേഷന്‍ തളളണമെന്ന് പത്രികാ സൂക്ഷ്മപരിശോധനാ വേളയില്‍ തന്നെ ഇടതുപക്ഷം തടസ്സവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ റിട്ടേണിങ്ങ് ഓഫീസര്‍ ഇടതു പക്ഷത്തിന്റെ ആവശ്യം തളളി നോമിനേഷന്‍ സ്വീകരിച്ചതിനാല്‍ ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചു. ഇവരെക്കൂടാതെ
യു ഡി എഫ് സ്ഥാനാര്‍ത്ഥികളായ ഷെമീന വെള്ളക്കാട്ട്, അശോകന്‍ എം പി എന്നിവരുടെ നോമിനേഷന്‍ സ്വീകരിച്ചതും വിവാദമായിരുന്നു. എന്നാല്‍ ഇവര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണുണ്ടായത്.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. കേസ് ഫെബ്രുവരി രണ്ടാം തീയതി വീണ്ടും പരിഗണിക്കും.

