Kerala News

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്; തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പ്രചരണം നയിക്കുമെന്നും കെ മുരളീധരന്‍

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതെന്ന് കെ.മുരളീധരന്‍ എം.പി. വിശദമായ ചര്‍ച്ച പാര്‍ട്ടിയിലും മുന്നണിയിലും നടന്നിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പ്രചരണം നയിക്കും. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉമ്മന്‍ചാണ്ടിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നും മുരളീധരന്‍.

വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ല, തീരുമാനം പാര്‍ട്ടിക്കുള്ളില്‍ നിന്നും പരിഗണന ലഭിക്കാത്തത് കൊണ്ടല്ല. എം.പിയെന്ന ചുമതല വഹിക്കലാണ് പ്രധാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വീതം വെപ്പായിരുന്നെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പിനതീതമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും മുരളീധന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!