Kerala News

കാലം തെറ്റിയ മഴ; അവതാളത്തിലായി കർഷകർ

കഴിഞ്ഞ രണ്ട് ആഴ്ചയിൽ ജില്ലയിൽ ശക്തമായ മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.എന്നാൽ ഈ കാലാവസ്ഥ മാറ്റം ഏറെ കൂടുതൽ ദുരിതത്തിലാഴ്ത്തിയത് ഒരു കൂട്ടം കർഷകരെയാണ് .കോഴിക്കോട് ചൂലൂരിൽ സങ്കേതം ,കൂഴക്കോട് എന്നിടങ്ങളിലെ കൃഷിയിടത്തിലാണ് 100 കണക്കിന് ഏക്കറെയുള്ള നെൽ കൃഷിയിടങ്ങളിൽ വെള്ളം കയറി നശിച്ചത്. ഔഷധ നെല്ല് അടക്കം നവര ,രക്തശാലി ,ബ്ലാക്ക് ജാസ്മിൻ,ആര്യൻ വൈശാഖ് ,തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്തുവരുന്നത്.ഈ വിത്തുകളുടെ ലഭ്യത കുറവും ഇവർക്കിടയിൽ പ്രതിസന്ധി സൃഷ്ടിയ്ക്കുന്നു, ഏപ്രിൽ മെയ് മാസത്തോടെ വിളവെടുപ്പിനായുള്ള നെല്ല് കൃഷിയാണ് പൂർണമായും വെള്ളം കയറി ഉപയോഗ ശൂന്യമായത്.നെല്ല് മാത്രമല്ല വാഴ കാലാവസ്ഥക്കനുസരിച്ചുള്ള മറ്റുള്ള വിളകൾ എല്ലാം ഇവിടെ ഉണ്ടാക്കാറുണ്ട്
പ്രധാനമായും വെള്ളക്കെട്ട് ഉള്ള സ്ഥലം തന്നെ ആയതിനാൽ ആണ് വെള്ള കെട്ട് കുറയുന്ന ഈ ഒരു സമയം അവർ കൃഷിക്കായി തിരഞ്ഞെടുക്കുന്നത്.എന്നാൽ എല്ലാ പ്രതീക്ഷയും അവസാനിക്കുന്ന മട്ടിലാണ് ഇപ്പോൾ അവരുടെസാഹചര്യം.
ജില്ലയിലെ മറ്റ് കൃഷിയിടങ്ങളിലും ഏകദേശം സമാനമായ അവസ്ഥ തന്നെയാണുള്ളത്.കൃഷിഭവൻ തുടങ്ങി അനുബന്ധ സ്ഥാപനങ്ങളിൽ അടക്കം ഇവർ പരാതി നൽകിയിട്ടുണ്ട്.
ഇതിലൂടെ കടന്ന് പോകുന്ന തോടിലെ ജലം ചാലിയാർ പുഴയുടെ കൈ വഴിയിലേക്ക് എത്തുകയാണെങ്കിൽ ഇവർക്കു ഈ ഇടത്ത് നേരത്തെ തന്നെ കൃഷിയിറക്കാമായിരുന്നു.കെട്ടിനിൽക്കുന്ന വെള്ളം മറ്റെവിടേക്കും പോകാതെ തങ്ങി നിൽക്കുന്നതാണ് പ്രധാന വെല്ലുവിളി യെന്ന് വിശ്വനാഥൻ,രവിദാസ് ,ചന്ദ്രൻ എന്നീ കർഷകർ ജനശബ്‌ദത്തോട് പറയുന്നു .വിത്ത് വിതച്ച് 15 ദിവസത്തിന് ശേഷം മാത്രമേ ഇവർക്ക് ഇൻഷുറൻസ് ലഭിക്കുകയുള്ളു.ഈ 15 ദിവത്തിനിടയിലാണ് മഴ ഇവർക്കിടയിൽ വില്ലനായത് അതിനാൽ ഇൻഷുറൻസ് വഴിയും ഇവർക്ക് മുന്നിൽ അടഞ്ഞിരിക്കുകയാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!