National News

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 18,645 പേർക്ക്​ കൂടി കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,645 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 201 മരണം. 19,299 പേർ രോഗമുക്തി നേടി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.നിലവിൽ 2,23,335 പേരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിതരായുള്ളത്​. 1,50,999 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 1,00,75,950 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്​.അതേസമയം, രാജ്യത്ത്​ ജനിതക മാറ്റം സംഭവിച്ച കോവിഡ്​ ബാധിച്ചവരുടെ എണ്ണം 90 ആയി. ബ്രിട്ടനിൽ കാണ​പ്പെട്ട പുതിയ തരം കോവിഡിന്‍റെ സാന്നിധ്യം​ ഡെന്‍മാർക്ക്​, നെതർലാന്‍റ്​സ്​, ആസ്​ട്രേലിയ​, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്​, സ്​പെയിൻ, സ്വിറ്റ്​സർലാന്‍റ്​, ജർമനി, കാനഡ, ജപ്പാൻ, ലബനൻ, സിംഗപൂർ തുടങ്ങി നിരവധി രാഷ്​ട്രങ്ങളിൽ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!